Sunday, July 7, 2024

HomeNewsKeralaഎസ്എഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരേ എഐഎസ്എഫ് ;മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം: എഐഎസ്എഫ്

എസ്എഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരേ എഐഎസ്എഫ് ;മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം: എഐഎസ്എഫ്

spot_img
spot_img

തിരുവനന്തപുരം: കാമ്പസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന് എഐഎസ്എഫ്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും എഐഎസ്എഫ് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നിരന്തരമായി സംഘര്‍ഷങ്ങളില്‍ ഭാഗമാവുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് എഐഎസ്എഫിന്റെ കുറ്റപ്പെടുത്തല്‍. സംസ്ഥാനത്ത് ക്യാമ്പസുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്ത് വരുന്ന അക്രമവാര്‍ത്തകള്‍ അപമാനകരമാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.
കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലും പുനലൂര്‍ എസ്എന്‍കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘര്‍ഷങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് എഐഎസ്എഫ് പറയുന്നു. സര്‍ഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതു സമൂഹത്തിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുവാനെ സഹായിക്കുകയുള്ളു. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോയില്ലെങ്കില്‍ വലിയവില ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ കൊടുക്കേണ്ടതായി വരും.നാല് വര്‍ഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങള്‍ ചുവട് വെയ്ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളില്‍ നിന്നും ഒഴിവാക്കുവാന്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികള്‍ക്ക് വിധേയരാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments