Monday, July 8, 2024

HomeNewsKeralaതൃശൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

തൃശൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

spot_img
spot_img

തൃശൂര്‍: മാടക്കത്തറ പഞ്ചായത്തിലെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് 310 പന്നികളെ കൊല്ലാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മാടക്കത്തറ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.

പന്നികളെ കൊന്ന് മറവുചെയ്യാനാണ് നിര്‍ദേശം. രാവിലെ ഏഴു മണിക്ക് ഡോക്ടര്‍മാര്‍, ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ളവര്‍ കള്ളിങ് നടപ്പിലാക്കും. കൂടാതെ, പ്രാഥമിക ആരോഗ്യ നടപടികളും സ്വീകരിക്കും.

ഫാമിന് ചുറ്റമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ രോഗ നിരീക്ഷണ പ്രദേശമായും പ്രഖ്യാപിച്ചിട്ടുണ്ട്. പന്നി മാംസം വിതരണം, കച്ചവടം, പന്നി തീറ്റ എന്നിവ രോഗബാധിത പ്രദേശത്ത് നിന്ന് കൊണ്ടു പോവുന്നതും പ്രദേശത്തേക്ക് കൊണ്ടു വരുന്നതും നിരോധിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ പന്നിപ്പനി എച്ച്1എന്‍1 പനിയുടെ പ്രതിരോധത്തില്‍ നിന്ന് വ്യത്യസ്ഥമാണ്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments