Saturday, September 7, 2024

HomeNewsKeralaമന്ത്രി റിയാസ് സൂപ്പര്‍മാന്‍ ചമയുന്നു: മുഖ്യമന്ത്രിക്കു ധാര്‍ഷ്ട്യം: രൂക്ഷവിമര്‍ശനവുമായി സിപിഎം ഏരിയ കമ്മിറ്റി യോഗങ്ങള്‍

മന്ത്രി റിയാസ് സൂപ്പര്‍മാന്‍ ചമയുന്നു: മുഖ്യമന്ത്രിക്കു ധാര്‍ഷ്ട്യം: രൂക്ഷവിമര്‍ശനവുമായി സിപിഎം ഏരിയ കമ്മിറ്റി യോഗങ്ങള്‍

spot_img
spot_img

പത്തനംതിട്ട : മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശം നല്‍കിയെന്നും മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയില്‍ റിയാസ് സൂപ്പര്‍മാന്‍ ചമയുകയാണെന്നും ജില്ലയിലെ ഏരിയ കമ്മിറ്റി യോഗങ്ങളില്‍ വിമര്‍ശനം. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരും പ്രഗല്ഭരുമായിരുന്നു.

ഒരു ടേം ചട്ടം പറഞ്ഞു അവരെ മാറ്റിയത് മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിയാക്കാനായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെയും മരുമകന്റെയും സമീപനങ്ങള്‍ രക്തസാക്ഷി പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും പന്തളം ഏരിയ കമ്മിറ്റി യോഗത്തില്‍ ആരോപണമുയര്‍ന്നു. ജില്ലാ കമ്മിറ്റിക്കു ശേഷം നടന്ന ഏരിയ കമ്മിറ്റി യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നു. മുഖ്യമന്ത്രിക്കു ധാര്‍ഷ്ട്യമാണ്. മാധ്യമങ്ങളോടു പോലും അങ്ങനെ പെരുമാറുന്നു. പാര്‍ട്ടിയിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണന്നും കുറ്റപ്പെടുത്തി.മകന്റെ പ്രശ്‌നം വന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടു വിശദീകരിച്ചിരുന്നു. എന്നാല്‍ മകളുടെ വിഷയം വന്നപ്പോള്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കി. ആ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പോലെ പോകുന്നത് ധൂര്‍ത്താണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ട്. സംസ്ഥാന സെക്രട്ടറിക്ക് ആശയങ്ങള്‍ ജനത്തോട് കൃത്യമായി പറയാന്‍ കഴിയുന്നില്ലെന്ന തരത്തിലും വിമര്‍ശനമുണ്ടായി.

പാര്‍ട്ടി കണ്ണൂര്‍ ലോബിയുടെ പിടിയിലാണെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ആസന്ന മരണം പാര്‍ട്ടിക്കുണ്ടാകുമെന്നും കോന്നി ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി. പല കാര്യങ്ങളിലും എസ്എഫ്‌ഐയുടെ ധാര്‍ഷ്ട്യം അവമതിപ്പുണ്ടാക്കി. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി പരിപാടികള്‍ക്കു സാമ്പത്തിക പിരിവ് കൂടിയത് തിരിച്ചടിയായെന്നും തിരുവല്ലയില്‍ വിമര്‍ശനമുണ്ടായി. ജനങ്ങളെ കൃത്യമായി വിലയിരുത്താന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും സംഘടനാ ദൗര്‍ബല്യം ഗുരുതരമായ അവസ്ഥയിലാണെന്നും എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ സജീവമല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments