പാലക്കാട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ കന്നുകാലിഫാമിലെ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ ജലസംഭരണിയാണ് തകര്‍ന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം ( രണ്ടു വയസ്സ്) എന്നിവരാണ് മരിച്ചത്.
പശുഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. ഇവര്‍ കുടുംബസമേതം പശുഫാമില്‍ തന്നെയാണ് താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബംഗാള്‍ സ്വദേശി ബസുദേവിന്റെ ഭാര്യയ്ക്കും കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്്. വെള്ളിനേഴി പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ പാറക്കുണ്ട് ഭാഗത്ത് ചെട്ടിയാര്‍തൊടി രതീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ബസുദേവ് ജോലി ചെയ്തിരുന്നത്. വെട്ടുകല്ലില്‍ നിര്‍മിച്ചിരുന്ന ആറടിയോളം ഉയരമുള്ള ജലസംഭരണഇ തകര്‍ന്നാണ് അപകടേം സംഭവിച്ചത്.