Saturday, September 7, 2024

HomeNewsKeralaകൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു

spot_img
spot_img

കൊച്ചി/പെരിങ്ങോട്ടുകുറുശ്ശി: കൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണ് മരിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ പനങ്ങാട് എന്‍.എം ജങ്ഷനുസമീപം കൊറ്റിലാഞ്ചേരി ജയകുമാറിന്റെ (കുട്ടന്‍) മകള്‍ ശ്രീലക്ഷ്മിയാണ്? (16), പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ആയക്കുറുശ്ശി കമ്പ്രാംകുന്ന് വിനോദ്-ബിന്‍സി ദമ്പതികളുടെ മകന്‍ അഭിനവ് (10) എന്നിവരാണ് മരിച്ചത്.

സ്‌കൂളിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍നിന്നിറങ്ങവേ ശ്രീലക്ഷ്മി കുഴഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കുണ്ടന്നൂര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികള്‍ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രജനി. സഹോദരന്‍: ശ്രീഹരി (വിദ്യാര്‍ഥി).

പെരിങ്ങോട്ടുകുറുശ്ശി ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവ്, വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിനവിന് നേരത്തേ അപസ്മാരമുണ്ടായിട്ടുണ്ട്. സഹോദരി: ആദിയ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവര്‍മഠത്തില്‍ സംസ്‌കരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments