കൊച്ചി: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായി കഴിഞ്ഞ 75 ദിവസമായി വെന്റലേറ്ററിലായിരുന്ന യുവതി മരിച്ചു.
വങ്ങൂര്‍ കൊപ്പിള്ളി പുതുശ്ശേരി വീട്ടില്‍ അഞ്ജന ചന്ദ്രന്‍ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 75 ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു.
അഞ്ജനയടക്കം മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നാട്ടുകാരില്‍ നിന്നടക്കം ധന സമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം കണ്ടെത്തിയത്. പഞ്ചായത്ത് സഹായനിധി രൂപീകരിച്ച് രണ്ടര ലക്ഷം കൈമാറിയിരുന്നു. ചികിത്സയ്ക്ക് ഏതാണ്ട് 25 ലക്ഷത്തോളം ചെലവായിട്ടുണ്ട്.
ശ്രീകാന്താണ് അഞ്ജനയുടെ ഭര്‍ത്താവ്. പിതാവ്: ചന്ദ്രന്‍, മാതാവ്: ശേഭ ചന്ദ്രന്‍. സഹോദരി: ശ്രീലക്ഷ്മി.
ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്നു വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തിലെ 240 ഓളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 17 മുതലാണ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരാന്‍ ആരംഭിച്ചത്.