Saturday, September 7, 2024

HomeNewsKeralaഹൈറിച്ച് എം.ഡി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍, 88 ശതമാനം പേര്‍ക്ക് പണം നഷ്ടപ്പെട്ടു

ഹൈറിച്ച് എം.ഡി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍, 88 ശതമാനം പേര്‍ക്ക് പണം നഷ്ടപ്പെട്ടു

spot_img
spot_img

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ കെ.ഡി. പ്രതാപന്‍ ഒരുദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഡയറക്ടറായ പ്രതാപനെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമാണ് കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസമാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരുദിവസത്തെ കസ്റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെയും ഒ.ടി.ടി ഇടപാടിന്റെയും പേരില്‍ ഹൈറിച്ച് ഉടമകളും ഡീലര്‍മാരും തട്ടിയെടുത്ത കോടികള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് ആരോപണം. പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് ഇവ മാറ്റിയതിന്റെ വിവരങ്ങളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പിലൂടെ 88 ശതമാനത്തോളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പ്രതാപന്‍ അടക്കമുള്ള 12 ശതമാനം ആളുകളിലാണ് ഈ പണം എത്തിയതെന്നാണ് ആരോപണം.

ഹൈറിച്ച് നടത്തിയ ജി.എസ്.ടി തട്ടിപ്പിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ഇ.ഡി കേസ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത്. അടുത്തിടെ ഹൈറിച്ചിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments