Saturday, September 7, 2024

HomeNewsKeralaനിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി, കേന്ദ്ര സംഘം ഇന്നെത്തും

നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി, കേന്ദ്ര സംഘം ഇന്നെത്തും

spot_img
spot_img

മലപ്പുറം: നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ മരണത്തെ തുടർന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു.

റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുള്ളവർ എത്രയും വേഗം കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അ​ഷ്മി​ൽ ഡാ​നി​ഷ് മരിച്ചത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി എത്തിക്കാനിരിക്കെയാണ് മരണം.കേന്ദ്ര സംഘം ഇന്നെത്തും

പുതിയ റൂട്ട് മാപ്പ്:

ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പിൽ നിന്നും സി.പി.ബി എന്ന സ്വകാര്യ ബസിൽ കയറി. 7.18 നും 8.30 നും ഇടയിൽ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷൻ സെന്റർ
ജൂലൈ 12 രാവിലം 7.50 ന് വീട്ടിൽ നിന്നും ഓട്ടോയിൽ ഡോ.വിജയൻ ക്ലിനിക് (8 മുതൽ 8.30 വരെ), തിരിച്ച് ഒട്ടോയിൽ വീട്ടിലേക്ക്
ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പ്പിറ്റൽ: കുട്ടികളുടെ ഒ.പി (7.50 am-8.30), കാഷ്വാലിറ്റി (8.30-8.45), നിരീക്ഷണ മുറി (8.45-9.50), കുട്ടികളുടെ ഒ.പി (9.50-10.15), കാന്റീൻ (10.15-10.30)
ജൂലൈ 14 വീട്ടിൽ
ജൂലൈ 15 രാവിലെ ഓട്ടോയിൽ പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15 -7.50), ആശുപത്രി മുറി (7.50 - 6.20), ആംബുലൻസ് (6.20 pm), മൗലാന ഹോസ്പിറ്റൽ കാഷ്വാലിറ്റി (6.50 pm -8.10 pm), എം.ആർ.ഐ മുറി (8.10 pm -8.50 pm), എമർജൻസി വിഭാഗം (8.50 pm- 9.15 pm), പീഡിയാട്രിക് ഐ.സി.യു ( 9.15 pm മുതൽ ജൂലൈ 17 വൈകുന്നേരം 7.30 വരെ), ജൂലൈ 17 എം.ആർ.ഐ മുറി (7.37 pm -8.20 pm), പീഡിയാട്രിക് ഐ.സിയു (8.20 pm മുതൽ- ജൂലൈ 19 വൈകുന്നേരം 5.30 വരെ)
ജൂലൈ 19 വൈകുന്നേരം 5.30 ആംബുലൻസിൽ മിംസ് ഹോസ്പിറ്റൽ , കോഴിക്കോട്. 
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments