Saturday, September 7, 2024

HomeNewsKeralaകേന്ദ്ര ബജറ്റ് പ്രവാസികളെ അവഗണിച്ചു: കുമ്പളത്ത് ശങ്കരപ്പിള്ള

കേന്ദ്ര ബജറ്റ് പ്രവാസികളെ അവഗണിച്ചു: കുമ്പളത്ത് ശങ്കരപ്പിള്ള

spot_img
spot_img

തിരുവനന്തപുരം: പ്രവാസികളെ പൂർണമായും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി – ഇന്‍കാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രവാസികൾ പ്രതീക്ഷിച്ച പല പദ്ധതികളും ഉണ്ടായില്ല. കേന്ദ്ര സർക്കാർ അവരുടെ താൽപര്യം സംരക്ഷിക്കുക മാത്രമായിരുന്നു. പ്രവാസികൾ അവരുടെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണിത്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിന്റെ കൈത്താങ്ങ് അടിയന്തരമായി ലഭിക്കാതെ പോയത് പ്രതിഷേധാത്മക നിലപാടാണ്.

പ്രവാസികളുടെ യാത്ര സൗകര്യങ്ങൾ വർധിപ്പിക്കൽ, ടിക്കറ്റ് നിരക്ക് കുറയ്ക്കൽ, ക്ഷേമ പദ്ധതികൾ, സംരംഭക സാധ്യതകൾ എന്നിവയ്ക്ക് സഹായകമാകുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇല്ലാതെ പോയി. വിമാന ടിക്കറ്റ് നിരക്ക് സംബന്ധിച്ച നിരവധി പരാതികൾ ഉന്നയിക്കുമ്പോൾ അത് ബജറ്റിൽ പരിഹരിക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ അത് മറന്ന മട്ടാണ്. പുതിയ വിമാനത്താവളങ്ങൾ പ്രഖ്യാപിച്ചതുകൊണ്ടു മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല പ്രവാസികളുടെ യാത്രാ ദുരിതം. സ്വകാര്യവത്ക്കരണം ശക്തമായതോടെ നിരവധി പ്രവാസികളാണ് തൊഴിൽ നഷ്ടമായി മടങ്ങി എത്തിയിട്ടുള്ളത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമായ പദ്ധതികൾ ഒന്നും തന്നെ ബജറ്റിൽ ഇല്ലാതെ പോയി. അവർക്കായി ക്ഷേമ പദ്ധതികളും സഹായ പദ്ധതികളും ഇല്ല.

വിദേശ മൂലധന നിക്ഷേപം സർക്കാർ പ്രോത്സാഹിപ്പിക്കും എന്നു പറയുമ്പോഴും അതിൽ പ്രവാസികളുടെ കൂടി പങ്ക് ഉറപ്പു വരുത്തുവാനുള്ള യാതൊരു പ്രഖ്യാപനങ്ങളും ഇല്ല.

പ്രവാസി വ്യവസായ സംരംഭകർക്കും മടങ്ങി എത്തുന്നവർക്കും പ്രത്യേക പാക്കേജുകൾ നൽകുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് ബജറ്റിൽ പണം കണ്ടെത്തിയിട്ടില്ല. പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാൻ മാത്രമാണ് മോദി സർക്കാർ കഴിഞ്ഞ ഭരണ കാലം മുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments