Sunday, September 8, 2024

HomeNewsKeralaപ്രവര്‍ത്തനമികവിന് അംഗീകാരം: ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള 2024 ടി.എം.കെ ഗാന്ധി പീസ് പുരസ്‌കാരം സാമൂഹ്യ പ്രവര്‍ത്തകന്‍ സജി...

പ്രവര്‍ത്തനമികവിന് അംഗീകാരം: ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള 2024 ടി.എം.കെ ഗാന്ധി പീസ് പുരസ്‌കാരം സാമൂഹ്യ പ്രവര്‍ത്തകന്‍ സജി കൊട്ടാരക്കരയ്ക്ക്

spot_img
spot_img

തിരുവനന്തപുരം: ഒന്നര വയസ് പ്രായം മാത്രമുള്ളപ്പോള്‍ പോളിയോ സജിയുടെ ശരീരത്തിനെ തളര്‍ത്തിയെങ്കിലും സജിയുടെ മനസിനേയോ പോരാട്ട വീര്യത്തേയും തടുക്കാന്‍ കഴിഞ്ഞില്ല. ആറാം വയസില്‍ ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേറ്റ സജി ഇന്ന് അനേകം ആളുകള്‍ക്ക് സ്വാന്തനസ്പര്‍ശമായി മാറുന്നു. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി സാമൂഹീക സാമൂഹിക സേവന രംഗത്തു ആലംബ ഹീനര്‍ക്ക് കൈത്താങ്ങായി നില്ക്കുന്ന സജി കൊട്ടാരക്കരയെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള 2024 ടിഎംകെ ഗാന്ധി പീസ് പുരസ്‌കാരത്തിനു തെരഞ്ഞെടുത്തു. സഹായം ആവശ്യമുള്ളവരെ അവരുടെ അടുത്തെത്തി സഹായിക്കാന്‍ സജിയക്ക് ഒരു മടിയുമില്ല. നിരവധി ആളുകള്‍ക്ക് സഹായഹസ്തമായി മാറിയ സജിയെ തേടിയെത്തിയ ഗാന്ധി പീസ് പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്.

2024 ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം തൈക്കാട് ഗാന്ധി സ്മാരകനിധി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം സജി കൊട്ടാരക്കരയ്ക്ക സമ്മാനിക്കും. ദിസ് എബിളേഴ്‌സ് സ്റ്റേറ്റ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എം.ആര്‍ ഹരിഹരന്‍ നായര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. കേരളാ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

ഗാന്ധി പീസ് പുരസ്‌കാരം സജിയ്ക്ക നേടിക്കൊടുത്തതിനു പിന്നിലുള്ള പ്രയത്‌നം ഏറെ ശ്രദ്ധേയമാണ്. നാട്ടിലെ മികച്ച സാമൂഹീക പ്രവര്‍ത്തകനായ സജിയുടെ പ്രവര്‍ത്തന രംഗം എറെ വലുതായണ്. 40 വയസിനുള്ളില്‍ 16 വീടുകള്‍ നിര്‍മിച്ചു നല്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ കൊട്ടാരക്കരക്കാരന്‍. അവിടം കൊണ്ടും തീരുന്നില്ല .350 അധികം ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായം, 2100 വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായം ഇവയെല്ലാം ഈ നാല്‍പതുകാരന്റെ പ്രവര്‍ത്തനഫലമായി പൂര്‍ത്തിയായ കാര്യങ്ങള്‍ കൂടാതെ 34 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും പ്രതിമാസ ആഹാരകിറ്റ്. മൂന്നു പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായം
കൂടാതെ സൗജന്യമായി സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ . കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍
1980 ജനുവരി 30 നാണ് സജിതോമസ് കൊട്ടാരക്കരയുടെ ജനനം. പിതാവ് കെ. തോമസ് മാതാവ് കുഞ്ഞുമോള്‍ തോമസ്.
ഭാര്യ സോണിയ മക്കള്‍ മീഖാ മിലന്‍ .ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്‌സ് യോഗ്യതയും സജി നേടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments