Sunday, September 8, 2024

HomeNewsKeralaക്ലിഫ് ഹൗസ് നവീകരണം: 3 വര്‍ഷത്തിന് 1.80 കോടി, 3 വര്‍ഷത്തിനിടെ 1.80 കോടി

ക്ലിഫ് ഹൗസ് നവീകരണം: 3 വര്‍ഷത്തിന് 1.80 കോടി, 3 വര്‍ഷത്തിനിടെ 1.80 കോടി

spot_img
spot_img

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കി. ഏറ്റവും കൂടുതല്‍ തുകയുടെ നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. 2021 മുതല്‍ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയില്‍ വെളിപ്പെടുത്തിയത്.

ക്ലിഫ് ഹൗസിലെ നിര്‍മാണങ്ങള്‍ക്കായി മരാമത്തു വകുപ്പ് 3 വര്‍ഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ തുകയായതു സെക്യൂരിറ്റി ഗാര്‍ഡ് റൂം നിര്‍മിക്കാനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് വയ്ക്കാന്‍ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോള്‍ പൈപ്ലൈന്‍ മാറ്റാനായി 5.65 ലക്ഷവും വേണ്ടിവന്നു. 12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം മുടക്കി. ബാക്കിയുളള പണികളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments