Thursday, November 21, 2024

HomeNewsKeralaഷിപ്പ്മന്‍റ് റെക്കോര്‍ഡ് ഡിജിറ്റലൈസേഷന്‍; കൈകോര്‍ത്ത്ഐബിഎസും സിംഗപ്പൂര്‍ എയര്‍ലൈന്‍സും

ഷിപ്പ്മന്‍റ് റെക്കോര്‍ഡ് ഡിജിറ്റലൈസേഷന്‍; കൈകോര്‍ത്ത്ഐബിഎസും സിംഗപ്പൂര്‍ എയര്‍ലൈന്‍സും

spot_img
spot_img

തിരുവനന്തപുരം: ചരക്ക് നീക്ക രേഖകള്‍ സൂക്ഷിക്കുന്നതില്‍ നൂതനസംവിധാനം ഏര്‍പ്പെടുത്താന്‍ ലോകപ്രശസ്ത വിമാനക്കമ്പനിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സും പ്രശസ്ത സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐബിഎസും കൈകോര്‍ത്തു. ചരക്ക് ക്രയവിക്രയം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതു വഴി അയാട്ടയുടെ വണ്‍ റെക്കോര്‍ഡ് മാനദണ്ഡം പാലിക്കുന്നതിനുള്ള സുപ്രധാന കാല്‍വയ്പ് കൂടിയാണ് ഇത്.

കാര്‍ഗോ കമ്മ്യൂണിറ്റി നെറ്റ് വര്‍ക്ക് (സിസിഎന്‍) വഴി വിമാനങ്ങളിലെ ചരക്ക് നീക്ക രേഖകള്‍ വണ്‍ റെക്കോര്‍ഡ് പ്ലാറ്റ് ഫോമിലേക്ക് സമന്വയിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം ഇരുകമ്പനികളും വിജയകരമായി പൂര്‍ത്തിയാക്കി. സിസിഎന്നിലെ ഡാറ്റാ എക്സ്ചേഞ്ച് പ്രോഗ്രാമായി ക്യൂബ്ഫോര്‍ഓള്‍ വഴി നിസ്സീമമായ ഡാറ്റാ കൈമാറ്റം സാധ്യമാക്കും. സിംഗപ്പൂരില്‍ നടന്ന അയാട്ട വണ്‍ റെക്കോര്‍ഡ് റോഡ്ഷോയിലാണ് ഇത് അവതരിപ്പിച്ചത്.

കാര്‍ഗോ വ്യോമയാനമേഖലയില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്ന ഒന്നാണ് ചരക്ക് നീക്ക രേഖകള്‍. സെയില്‍സ്, പ്ലാനിംഗ്, എക്സിക്യൂഷന്‍ എന്നിവയില്‍ ഏറെ നിര്‍ണായകമാണിത്. ഒരു രേഖയുടെ തന്നെ വിവിധ പകര്‍പ്പുകള്‍ ഈ ചരക്കുമായി ബന്ധപ്പെട്ട എല്ലാവരുടെയും പക്കല്‍ നല്‍കേണ്ടതുണ്ട്. ഇത് കടലാസ് പകര്‍പ്പായതിനാല്‍ തന്നെ കാര്യക്ഷമമല്ല. പുതിയ സാങ്കേതികവിദ്യയിലൂടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനപോരായ്മകള്‍ പരിഹരിക്കാനാകും.

ചരക്ക് നീക്ക രേഖ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാനാകും. ഭാവി തീരുമാനങ്ങള്‍, റവന്യൂ കണക്കുകള്‍, സുതാര്യത എന്നിവ ഉറപ്പുവരുത്താനും ഈ സമഗ്രമായ ഡാറ്റാ സഹായിക്കും. വ്യോമയാന ചരക്ക് ഗതാഗതത്തിലെ എല്ലാ പങ്കാളികള്‍ക്കും ലഭിക്കാന്‍ പാകത്തിന് ചരക്ക് നീക്ക രേഖ എത്തിക്കാന്‍ ഐബിഎസിന്‍റെ സേവനത്തിലൂടെ സാധിക്കും.

വിവരങ്ങളിലെ ആവര്‍ത്തനം, സമഗ്രതക്കുറവ്, കാലഹരണപ്പെട്ട സമ്പ്രദായം എന്നിവയ്ക്കുള്ള ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ ചരക്ക് നീക്ക രേഖ. വണ്‍ റെക്കോര്‍ഡ് മാനദണ്ഡം പാലിക്കുന്നതിലൂടെ കൂടുതല്‍ നൂതനാശയങ്ങള്‍ നടപ്പാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ പ്രാപ്തമാക്കും.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പോലുള്ള ലോകോത്തര സ്ഥാപനവുമായുള്ള പങ്കാളിത്തം ഐബിഎസിനെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്സ് സൊല്യൂഷന്‍സ് മേധാവി അശോക് രാജന്‍ പറഞ്ഞു. ഇന്നത്തെ കാര്‍ഗോ വ്യവസായത്തില്‍ സൂതാര്യതയും ഡാറ്റാ ലഭ്യതയും പരമപ്രധാനമാണ്. ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഡാറ്റാ ഡിജിറ്റലൈസേഷന്‍ സവിശേഷ പങ്ക് വഹിക്കുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പോലുള്ള മികച്ച കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസിന്‍റെ എല്ലാ വശങ്ങളിലും നൂതനത്വം കൊണ്ടുവരാന്‍ എക്കാലവും ശ്രദ്ധിച്ചിട്ടുണ്ടെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍ കാര്‍ഗോ വിഭാഗം വൈസ് പ്രസിഡന്‍റ് മാര്‍വിന്‍ ടാന്‍ പറഞ്ഞു. ഐബിഎസുമായി ചേര്‍ന്ന് ഡിജിറ്റല്‍ ഷിപ്മന്‍റ് സൊല്യൂഷന്‍ വികസിപ്പിച്ചെടുത്തതിലൂടെ അയാട്ടയുടെ വണ്‍ റെക്കോര്‍ഡ് ലക്ഷ്യം കൈവരിക്കുന്നതിനും വാണിജ്യപങ്കാളികള്‍ക്ക് ഡാറ്റാ സുതാര്യത നല്‍കാനും സാധിക്കും. എയര്‍ കാര്‍ഗോ വ്യവസായത്തിന്‍റെ മാറി വരുന്ന ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൂടുതല്‍ വാണിജ്യസാധ്യതള്‍ ഉപയോഗപ്പെടുത്താന്‍ ഇരു കമ്പനികള്‍ക്കും കഴിയും. ഈ പങ്കാളിത്തത്തിലൂടെ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ രംഗത്ത് മുന്‍നിരയിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഐബിഎസ് സോഫ്റ്റ് വെയറും എത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments