പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെരിപ്പ് നക്കേണ്ടി വന്നാല്‍ അഭിമാനത്തോടെ അത് ചെയ്യുമെന്ന് പാര്‍ട്ടി വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥന്‍.
അനില്‍ അക്കരയുടെ ഫേസ്ബുക് പോസ്റ്റിനുള്ള മറുപടിയായാണ് ഗോപിനാഥന്‍റെ പ്രസ്താവന. ഒന്നുകില്‍ ഇവിടെ രാജാവായി വാഴാം, അല്ലെങ്കില്‍ പിണായിയുടെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം എന്നാ!യിരുന്നു അനില്‍ അക്കര പറഞ്ഞത്.
‘കേരളത്തിലെ തന്‍റേടമുള്ള, ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ ചെരിപ്പു നക്കാന്‍ കോണ്‍ഗ്രസ് നേതാവായ ഗോപിനാഥന്‍ പോകേണ്ടിവരുമെന്ന് പറഞ്ഞാല്‍ അതിലേറ്റവും കൂടുതല്‍ അഭിമാനിക്കുന്ന ഒരാളാണ് താന്‍. ചെരിപ്പുനക്കേണ്ടി വന്നാല്‍ നക്കും’ എ.വി. ഗോപിനാഥന്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനില്‍ അക്കരയെ രൂക്ഷമായി വിമര്‍ശിച്ച ഗോപിനാഥന്‍, താന്‍ ആരുടെയും എച്ചില്‍ നക്കാന്‍ പോയിട്ടില്ലെന്നും പലരും തന്‍റെ വീട്ടില്‍ വന്ന് നക്കിയിട്ടുണ്ടെന്നും അതാരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പറഞ്ഞു.
ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതയെ തുടര്‍ന്നാണ് പാലക്കാട്ടെ മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയും മുന്‍ ഡി.സി.സി അധ്യക്ഷനുമായ എ.വി. ഗോപിനാഥന്‍ പാര്‍ട്ടി വിട്ടത്. രാവിലെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ്? രാജി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്നും 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചെന്നും ഗോപിനാഥന്‍ പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത് കൊണ്ടാണ് രാജിവെക്കുന്നത്.
പാര്‍ട്ടിയുടെ മുന്നോട്ടു പോക്കിന് താന്‍ തടസമാകുമോ എന്ന ഭീതിയാണ് രാജിക്ക് കാരണം. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ.വി. ഗോപിനാഥന്‍ വ്യക്തമാക്കി.