കൊച്ചി: ജീവനക്കാരുടെ ശമ്ബളം നല്‍കാന്‍ സാവകാശം തേടി കെഎസ്‌ആര്‍ ടിസി ഹൈക്കോടതിയെ സമീപിച്ചു.
ജൂലൈ മാസത്തെ ശമ്ബളം നല്‍കാന്‍ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂണ്‍ മാസത്തെ ശമ്ബളം നല്‍കിയത് ഡീസല്‍ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും കെഎസ്‌ആര്‍ ടിസി കോടതിയെ അറിയിച്ചു.
ധനവകുപ്പിനെതിരെ കെഎസ്‌ആര്‍ടിസി വിമര്‍ശനമുന്നയിച്ചു. ശമ്ബളം നല്‍കാന്‍ സഹായം ചോദിച്ചിട്ടും ധനവകുപ്പിന്‍റെ അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിമര്‍ശനം. 20 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ധന വകുപ്പ് പണം നല്‍കിയില്ല. എന്ത് കൊണ്ട് പണം അനുവദിക്കുന്നില്ലെന്നു കെഎസ്‌ആര്‍ടിസിയ്ക്ക് അറിയില്ല. സര്‍ക്കാര്‍ പറഞ്ഞ പണം ലഭിക്കും എന്ന് കരുതി 10 കോടി ഡീസലിന് നല്‍കി. ഇതോടെ ശമ്ബളം നല്‍കാന്‍ കഴിയാത്ത പ്രതിസന്ധി ഉണ്ടെന്നും കെഎസ്‌ആര്‍ടിസി കോടതിയില്‍ പറഞ്ഞു.
അതേസമയം, കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇന്ന് പറഞ്ഞത്