Friday, May 9, 2025

HomeNewsKeralaനമ്ബി നാരായണന്‍ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് മുന്‍ ശാസ്ത്രജ്ഞര്‍

നമ്ബി നാരായണന്‍ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് മുന്‍ ശാസ്ത്രജ്ഞര്‍

spot_img
spot_img

നമ്ബി നാരായണന്‍ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍. നമ്ബി നാരായണനെ അറസ്റ്റ് ചെയ്തത് കൊണ്ട് ക്രയോജനിക് എഞ്ചിന്‍ ഉണ്ടാക്കാന്‍ വൈകിയെന്നും അതുമൂലം രാജ്യത്തിന് കടുത്ത സാമ്ബത്തിക നഷ്ടമുണ്ടായെന്നും നമ്ബി നാരായാണന്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞര്‍ പറയുന്നു.


ക്രയോജനിക് എന്‍ജിന്‍ ഡെ.ഡയറക്ടറായിരുന്ന ഡി.ശശികുമാര്‍, ക്രയോജനിക് എന്‍ജിന്റെ പ്രോജക്‌ട് ഡയറക്ടറായിരുന്ന ഇവിഎസ് നമ്ബൂതിരി, ശ്രീധര്‍ദാസ് (മുന്‍ അസോ.ഡയറക്ടര്‍ എല്‍പിഎസ്‌ഇ), ഡോ. ആദിമൂര്‍ത്തി (മുന്‍ അസോ.ഡയറക്ടര്‍ വിഎസ്‌എസ്‌സി) ഡോ.മജീദ് (മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിഎസ്‌എസ്‌സി), ജോര്‍ജ് കോശി (മുന്‍ പ്രോജക്‌ട് ഡയറക്ടര്‍ പിഎസ്‌എല്‍വി), കൈലാസനാഥന്‍ (മുന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ക്രെയോ സ്റ്റേജ്), ജയകുമാര്‍ (മുന്‍ ഡയറക്ടര്‍ ക്വാളിറ്റി അഷ്വറന്‍സ്) എന്നിവരാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

നമ്ബി നാരായണന്‍്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള സിനിമയില്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് മുന്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments