Sunday, September 8, 2024

HomeNewsKeralaകേരളം കുടിച്ചുതീര്‍ത്തത് 41.68 കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം

കേരളം കുടിച്ചുതീര്‍ത്തത് 41.68 കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം

spot_img
spot_img

മദ്യം വിറ്റ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നേടിയത് 35,000 കോടി രൂപ. 2021 മേയ് മുതല്‍ 2023 മേയ് വരെയുള്ള കണക്കാണിത്.

41.68 കോടി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് രണ്ടു വര്‍ഷത്തില്‍ കേരളം കുടിച്ചുതീര്‍ത്തത്. ബിവറേജസ് കോര്‍പറേഷന്‍ വഴി 16.67 കോടി ലിറ്റര്‍ വൈനും ബിയറും രണ്ടു വര്‍ഷത്തിനുള്ളില്‍ വിറ്റഴിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.


35,000 കോടി രൂപയില്‍ 31,911.77 കോടി രൂപയും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ വിറ്റുവരവില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. 3,050 കോടി രൂപ മാത്രമാണ് ബിയറും വൈനും വിറ്റതിലൂടെ ലഭിച്ചത്. നികുതിയിനത്തില്‍ സര്‍ക്കാരിന് 24,539.72 കോടി രൂപ നല്‍കി. ദിവസേന 5.95 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 2.38 ലക്ഷം ലിറ്റര്‍ ബിയറും വൈനുമാണ് വിറ്റഴിച്ചിരുന്നത്.
മുന്‍ വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ മദ്യവില്പനയില്‍ വന്‍ കുതിപ്പാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments