Sunday, September 8, 2024

HomeNewsKeralaഓണ്‍ലൈന്‍ തട്ടിപ്പ്: വേഗം വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗി ലൂടെ പണം തിരിച്ചെടുക്കാമെന്ന് കേരള പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പ്: വേഗം വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗി ലൂടെ പണം തിരിച്ചെടുക്കാമെന്ന് കേരള പൊലീസ്

spot_img
spot_img

ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായെങ്കില്‍ വേഗത്തില്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്.

ഓണ്‍ലൈൻ തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിന് മുമ്ബു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈൻ 1930 എന്ന നമ്ബറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

പൊലീസ് കുറിപ്പ് ഇങ്ങനെ

”ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം. ഓണ്‍ലൈൻ വഴി നടത്തുന്ന സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാനും പരാതിയുടെ അന്വേഷണ പുരോഗതി നമുക്ക് അറിയാൻ സാധിക്കുകയും ചെയ്യും. സാമ്ബത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈൻ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ( വേേു:െ//ര്യയലൃരൃശാല.ഴീ്.ശി). എല്ലാതരം ഓണ്‍ലൈൻ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈൻ 1930 എന്ന നമ്ബറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments