Sunday, September 8, 2024

HomeNewsKeralaബൈക്കും ബസും കൂട്ടിയിടിച്ച്‌ തീപടര്‍ന്ന് പൊലീസുകാരന്‍ മരിച്ചു

ബൈക്കും ബസും കൂട്ടിയിടിച്ച്‌ തീപടര്‍ന്ന് പൊലീസുകാരന്‍ മരിച്ചു

spot_img
spot_img

കുമളി : ബൈക്കും ബസും കൂട്ടിയിടിച്ച്‌ തീപടര്‍ന്ന് ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു. ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്ബം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ (40) ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച ബസ് കത്തിനശിച്ചു. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

തിങ്കളാഴ്ച രാത്രി കമ്ബം-തേനി റോഡില്‍ ഉത്തമപാളയത്തിന് സമീപമാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ കമ്ബത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യ ബസുമായി രാമകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടര്‍ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments