Sunday, September 8, 2024

HomeNewsKeralaആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് വനിത കമീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചു

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് വനിത കമീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചു

spot_img
spot_img

ആലുവ: കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിനിയായ ആറു വയസ്സുകാരിയുടെ വീട് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സന്ദര്‍ശനം. കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ഭാഗമായുള്ള വിക്ടിം റൈറ്റ് സെന്ററിന്റെ ധനസഹായം പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് സതീദേവി പറഞ്ഞു.

സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ അമ്മക്ക് കൗണ്‍സലിങ്ങും നല്‍കും. അംഗൻവാടികളുടെ സഹായത്തോടെ ജാഗ്രത സമിതികളുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളി ലേബര്‍ ക്യാമ്ബുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments