Sunday, September 8, 2024

HomeNewsKeralaസംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്ബുകളില്‍ വ്യാപക പരിശോധന

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്ബുകളില്‍ വ്യാപക പരിശോധന

spot_img
spot_img

തിരുവനന്തപുരം: അതിഥിതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്ബുകളിലും താമസസ്ഥലങ്ങളിലും നിര്‍മാണ സ്ഥലങ്ങളിലും സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പ് പരിശോധന നടത്തി.

സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അതത് അസി ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധന നടത്തിയത്.

സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്ബുകളും പരിശോധിച്ച്‌ പ്രവര്‍ത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന.

കരാര്‍ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷൻ വര്‍ക്കേഴ്‌സ് നിയമം എന്നിവ പ്രകാരം നടത്തിയ പരിശോധനയില്‍ ലൈസൻസില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍,കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ 142 ക്യാമ്ബുകളിലും വര്‍ക്ക് സൈറ്റുകളിലുമായി 3963 അതിഥിതൊഴിലാളികള്‍ ജോലി ചെയ്യുന്നതായും കണ്ടെത്തി. അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷൻ സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളും പരിശോധനയുടെ ഭാഗമായി നടത്തിവരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments