Sunday, September 8, 2024

HomeNewsKeralaഷംസീറിന്റെ വിശദീകരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമല്ല: സുകുമാരന്‍ നായര്‍

ഷംസീറിന്റെ വിശദീകരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമല്ല: സുകുമാരന്‍ നായര്‍

spot_img
spot_img

തിരുവനന്തപുരംസ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായര്‍.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പ്രതികരണം പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണുന്നുള്ളു. ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സുകുമാരൻ നായര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

എംവി ഗോവിന്ദന്റേയും ഷംസീറിന്റേയും പ്രതികരണങ്ങള്‍ വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമല്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും.- സുകുമാരൻ നായര്‍ പറഞ്ഞു.

തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്നായിരുന്നു എഎന്‍ ഷംസീറിന്റെ വിശദീകരണം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച്‌ പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments