Sunday, September 8, 2024

HomeNewsKeralaആലുവ പെണ്‍കുട്ടിയുടെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

ആലുവ പെണ്‍കുട്ടിയുടെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

spot_img
spot_img

ആലുവ: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി അസഫാക് ആലമുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കുട്ടിയുടെ ചെരിപ്പും വസ്‍ത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. അതിനു ശേഷം വസ്‍ത്രം അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.

കനത്ത പൊലീസ് വലയത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പ് നടത്തി 15 മിനിറ്റിനു ശേഷം പ്രതിയുമായി അന്വേഷണ സംഘം മടങ്ങുകയും ചെയ്തു. ആളുകളുടെ പ്രതിഷേധം ഭയന്നിട്ടാണ് അന്വേഷണ സംഘം വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ദിവസം പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിയിരുന്നു. എന്നാല്‍ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments