Sunday, September 8, 2024

HomeNewsKeralaഎം. ശിവശങ്കര്‍ ജയില്‍ മോചിതനായി

എം. ശിവശങ്കര്‍ ജയില്‍ മോചിതനായി

spot_img
spot_img

കൊച്ചി: സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയ എം. ശിവശങ്കര്‍ ജയില്‍ മോചിതനായി. 170 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ചക്ക് ശേഷം കാക്കനാട് ജില്ല ജയിലില്‍ നിന്ന് ശിവശങ്കര്‍ പുറത്തിറങ്ങിയത്.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് ശിവശങ്കറിന് കോടതി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചത്.

ചികിത്സ തേടുന്ന ആശുപത്രി പരിസരം വിട്ടുപോകരുതെന്നാണ് ജാമ്യവ്യവസ്ഥകളിലൊന്ന്. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇടക്കാല ജാമ്യ ഹരജി കൊച്ചിയിലെ വിചാരണ കോടതി തള്ളിയതിനു പിന്നാലെയാണ് ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 14നാണ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്നിറങ്ങിയ ശിവശങ്കര്‍ വീട്ടിലേക്കാണ് പോയത്. നട്ടെല്ലിന് ശസ്‍ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശിവശങ്കറിന് സുപ്രീംകോടതി ജാമ്യം നല്‍കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments