Sunday, September 8, 2024

HomeNewsKeralaകേരളത്തിലും വ്യാജ സര്‍വകലാശാല; പട്ടിക പുറത്തുവിട്ട് യു.ജി.സി

കേരളത്തിലും വ്യാജ സര്‍വകലാശാല; പട്ടിക പുറത്തുവിട്ട് യു.ജി.സി

spot_img
spot_img

രാജ്യത്തെ 20 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). ഇതില്‍ എട്ടും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ഒന്ന് കേരളത്തില്‍നിന്നുള്ളതാണ്.

ഉത്തര്‍ പ്രദേശില്‍ നാലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോന്നും വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവ യു.ജി.സി നിയമത്തിന് വിരുദ്ധമായി വ്യാജ ഡിഗ്രികള്‍ വാഗ്ദാനം ചെയ്യുകയാണെന്നും ഇവിടെനിന്നുള്ള ബിരുദം ഉന്നത പഠനത്തിനോ ജോലി ആവശ്യത്തിനോ പരിഗണിക്കപ്പെടില്ലെന്നും യു.ജി.സി സെക്രട്ടറി മനീഷ് ജോഷി മുന്നറിയിപ്പ് നല്‍കി.

ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയൻസസ്, ദാര്യഗഞ്ച് കമേഴ്സ്യല്‍ യൂനിവേഴ്സിറ്റി ലിമിറ്റഡ്, യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, എ.ഡി.ആര്‍-സെൻട്രിക് ജുറിഡിക്കല്‍ യൂനിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, വശ്വകര്‍മ ഓപണ്‍ യൂനിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംേപ്ലായ്മെന്റ്, അദ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണ് ഡല്‍ഹിയിലെ വ്യാജ സര്‍വകലാശാലകള്‍. ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്സ് ഹോമിയോപതി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി, ഭാരതീയ ശിക്ഷ പരിഷദ് എന്നിവയാണ് യു.പിയിലെ വ്യാജന്മാര്‍.

ആന്ധ്ര പ്രദേശില്‍ ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി, ബൈബിള്‍ ഓപണ്‍ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ എന്നിവയും പശ്ചിമ ബംഗാളില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ് മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ് മെഡിസിൻ ആൻഡ് റിസര്‍ച്ച്‌ എന്നിവയും പ്രവര്‍ത്തിക്കുന്നു. സെന്റ് ജോണ്‍സ് യൂനിവേഴ്സിറ്റിയാണ് കേരളത്തിലെ വ്യാജൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments