Sunday, September 8, 2024

HomeNewsKeralaഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച്‌ എന്‍.എസ്.എസ്

ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച്‌ എന്‍.എസ്.എസ്

spot_img
spot_img

കോട്ടയം: എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച്‌ എന്‍.എസ്.എസ്. സ്പീക്കര്‍ മിത്ത് പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടിയെടുക്കണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണെന്നാണ് എന്‍.എസ്.എസ് വിലയിരുത്തല്‍. എന്നാല്‍ തുടര്‍ പ്രതിഷേധ പരിപാടികള്‍ എങ്ങനെയായിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments