Sunday, September 8, 2024

HomeNewsKeralaമണര്‍കാട് പള്ളി പെരുന്നാള്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം

മണര്‍കാട് പള്ളി പെരുന്നാള്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം

spot_img
spot_img

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കണമെന്ന ആവശ്യവുമായി പ്രാദേശിക കോണ്‍ഗ്രസ്. അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.

സെപ്റ്റംബര്‍ എട്ടിന് മണര്‍ക്കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നത്. അന്ന് തന്നെയാണ് പുതുപ്പള്ളിയിലെ വോട്ടെണ്ണലും നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ച്‌ തീയതിയില്‍ മാറ്റം വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി ആയിരിക്കും വോട്ടെണ്ണല്‍. അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ കൂടി പുതുപ്പള്ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കും. ജാര്‍ഖണ്ഡിലെ ധ്രുമി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍, ബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments