Sunday, September 8, 2024

HomeNewsKeralaകെ എസ് ഇ ബി വാഴ വെട്ടിയ സംഭവം: കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം

കെ എസ് ഇ ബി വാഴ വെട്ടിയ സംഭവം: കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം

spot_img
spot_img

കൊച്ചി: കോതമംഗലത്ത് വാഴ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് കെ.എസ്.ഇ.ബി മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. വൈദ്യുതി, കൃഷി മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

തുടര്‍ നടപടികള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും തുക എത്രയും പെട്ടെന്ന് കൈമാറുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ എറണാകുളം വാരപ്പെട്ടിയിലെ തോമസിന്‍റെ 460 വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ തോമസിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു വാഴയുടെ ഇല ലൈനില്‍മുട്ടി കത്തിനശിച്ചിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പിന്നാലെ സംഭവത്തില്‍ വൈദ്യുതി മന്ത്രി അന്വേഷത്തിന് ഉത്തരവിട്ടിരുന്നു.

ഓണ വിപണിയിലേക്കുള്ള 460 വാഴക്കുലകളാണ് മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത്. വാഴക്കൈകള്‍ വെട്ടി അപകട സാധ്യത ഒഴിവാക്കലായിരുന്നു വേണ്ടത്. ഇത്തരം ദുരനുഭവങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പി. പ്രസാദ് അറിയിച്ചു. കെ.എസ്.ഇ.ബി നടപടി വലിയ വിവാദത്തിന് കാരണമായിരുന്നു.

നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കര്‍ഷകന് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്തയച്ചു. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതും നഷ്ടപരിഹാരം നല്‍കാൻ തീരുമാനിച്ചതും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments