Sunday, September 8, 2024

HomeNewsKeralaകത്രിക കുടുങ്ങിയ സംഭവം; സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പം: ആരോഗ്യമന്ത്രി

കത്രിക കുടുങ്ങിയ സംഭവം; സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പം: ആരോഗ്യമന്ത്രി

spot_img
spot_img

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഹര്‍ഷിനയ്ക്ക് നീതി കിട്ടണമെന്നുതന്നെയാണ് ആഗ്രഹം. അന്വേഷണ കമ്മീഷൻ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല എന്നതുകൊണ്ടാണ് പൊലിസ് അന്വേഷണം ആരംഭിച്ചതെന്നും സര്‍ക്കാര്‍ ഹര്‍ഷിനയ്ക്കൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹര്‍ഷിന പറഞ്ഞത് വിശ്വസിക്കുന്നു ,അന്വേഷണം കൃത്യമായി നടക്കും. കുറ്റക്കാരെ കണ്ടെത്തും. തുടക്കംമുതല്‍ പറഞ്ഞതില്ലെല്ലാം ഉറച്ചുനില്‍ക്കുന്നു. ഹര്‍ഷിനയ്ക്ക് നടപടികളിലൂടെ നീതികിട്ടണമെന്നുതന്നെയാണ് ആഗ്രഹം. അന്വേഷണ കമ്മീഷൻ നടത്തിയ രണ്ട് അന്വേഷണവും തൃപ്തികരമല്ല എന്നത് കൊണ്ടാണ് പൊലീസ് അന്വേഷിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടത്. അന്വേഷണത്തിനനുസരിച്ച്‌ നിയമ നടപടി സ്വീകരിക്കും. ഈ വിഷയത്തില്‍ ഒരാളെയും സംരക്ഷിക്കില്ല.മന്ത്രി പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments