Friday, March 14, 2025

HomeNewsKeralaസേവനത്തിനായി എത്തുന്ന സംഘടനകളെ ആട്ടിപ്പായിക്കരുത്; പ്രാപ്തിയുള്ള ഭരണകൂടത്തിന്റെ അഭാവം നിഴലിക്കുന്നു: സന്ദീപ് വാചസ്പതി

സേവനത്തിനായി എത്തുന്ന സംഘടനകളെ ആട്ടിപ്പായിക്കരുത്; പ്രാപ്തിയുള്ള ഭരണകൂടത്തിന്റെ അഭാവം നിഴലിക്കുന്നു: സന്ദീപ് വാചസ്പതി

spot_img
spot_img

മേപ്പാടി: വയനാട്ടില്‍ സേവനത്തിനായി എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കരുതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സേവനത്തിനായി എത്തുന്ന ചെറുപ്പക്കാരെ വിവിധ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിന്യസിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മേപ്പാടിയും ചൂരല്‍മലയും സന്ദര്‍ശിച്ച ശേഷം സന്ദീപ് പറഞ്ഞു.

ഓരോ ദുരന്തമുഖവും മനുഷ്യ സാഹോദര്യത്തിന്റെ പുതിയ മാതൃകകള്‍ കൂടിയാണ് സൃഷ്ടിക്കുന്നത്. വയനാട് മേപ്പാടിയും അതില്‍ നിന്ന് ഭിന്നമല്ല. സേവാഭാരതിയും യുവമോര്‍ച്ചയും ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും എസ് വൈ എസും കെഎംസിസിയും എല്ലാം കൈമെയ് മറന്ന് മേപ്പാടിയിലും ചൂരല്‍ മലയിലും പ്രവര്‍ത്തിക്കുന്നു. പക്ഷേ അപ്പോഴും ഇവരുടെ സാഹോദര്യത്തെ, ശേഷിയെ വിനിയോഗിക്കാന്‍ പ്രാപ്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവം എങ്ങും നിഴലിക്കുന്നുണ്ട്.

സഹജീവികളെ സഹായിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ വിവിധ രാഷ്ട്രീയ മത സംഘടനകളുടെ സന്നദ്ധ സേവകരെ ഒന്നിച്ച് കൂട്ടാനോ അവരുടെ കര്‍മ്മശേഷിയെ ക്രിയാത്മകമായി ഉപയോഗിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ് .
സേവനത്തിനായി എത്തുന്ന ഓരോ സംഘടനയ്ക്കും ഓരോ ചുമതല വീതിച്ച് നല്‍കിയാല്‍ തന്നെ സര്‍ക്കാരിന് കിട്ടുന്ന ആശ്വാസം, സാമ്പത്തിക മനുഷ്യ വിഭവശേഷിയുടെ ലാഭം ഒക്കെ വളരെ വലുതാകും. കേരള ചരിത്രത്തില്‍ ഇത് പുതിയ രാഷ്ട്രീയ സേവന സംസ്‌കാരം ആവില്ലേ സൃഷ്ടിക്കുക? സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുന്ന കേരള മോഡല്‍ ഇതാകും. ഇനിയെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. അല്ലാതെ സേവനത്തിനായി എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കല്‍ അല്ല വേണ്ടത്. സന്ദീപ് പറഞ്ഞു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments