Thursday, March 13, 2025

HomeNewsKerala'സോഷ്യൽ മീഡിയ ശരിയാംവിധം ഉപയോഗിക്കൂ'; മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ഇടുക്കി കലക്ടർ

‘സോഷ്യൽ മീഡിയ ശരിയാംവിധം ഉപയോഗിക്കൂ’; മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ഇടുക്കി കലക്ടർ

spot_img
spot_img

മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുവെന്ന് ഇടുക്കി കലക്ടർ. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വസ്തുതകൾ വ്യക്തമാക്കുന്നതെന്നും കലക്ടർ പറഞ്ഞു. സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും കലക്ടർ പറഞ്ഞു. മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ ഓ​ഗസ്റ്റ് മൂന്ന് വൈകീട്ട് നാലുമണിവരെ 131.75 അടിയാണെന്ന് കലക്ടർ അറിയിച്ചു.കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണരൂപം:മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ ഇന്ന് (03-08-2024) വൈകീട്ട് നാലുമണിവരെ 131.75 അടിയാണ്. ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ ലെവല്‍ പ്രകാരം ജലനിരപ്പ്‌ 137 അടിയില്‍ എത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യം ഉള്ളൂ. നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴയും ഡാമിലേക്കുള്ള നിരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഷട്ടര്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വസ്തുതകൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ പുതിയ കാലത്തിൻറെ ശക്തിയുള്ള നാവും ആയുധവുമാണ്… അത് ശരിയാംവിധം ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments