Sunday, February 23, 2025

HomeNewsKeralaനോര്‍ക്ക കനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പില്‍ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ

നോര്‍ക്ക കനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പില്‍ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ

spot_img
spot_img

തിരുവനന്തപുരം : പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോണ്‍ ക്യാമ്പില്‍ 3.72 കോടിയുടെ വായ്പകള്‍ക്ക് ശുപാര്‍ശ നല്‍കി. തിരുവനന്തപുരം പാളയം ഹസന്‍ മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാമ്പില്‍ തിരുവനന്തപുരം ജില്ലയിലെ 117 പ്രവാസി സംരംഭകരാണ് പങ്കെടുത്തത്.

ഇവരില്‍ 60 പേരുടെ പദ്ധതികള്‍ക്കാണ് വായ്പകള്‍ ലഭ്യമാകുക. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments