തൃശൂര്‍: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ (90) അന്തരിച്ചു. 200 ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 1.30നായിരുന്നു അന്ത്യം.
സംസ്‌കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകന്‍: ലോന ബ്രിന്നര്‍. മരുമകള്‍: സുനിത ബ്രിന്നര്‍.