Wednesday, March 12, 2025

HomeNewsKeralaസിനിമയുടെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രക്ഷപ്പെട്ടു: സുരേഷ് ഗോപി

സിനിമയുടെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രക്ഷപ്പെട്ടു: സുരേഷ് ഗോപി

spot_img
spot_img

തൃശൂര്‍: സിനിമയില്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമ ചെയ്യുന്നത് തുടരും. അതില്ലെങ്കില്‍ താന്‍ ചത്തുപോകും. അതിന് അനുവാദം ചോദിച്ചിട്ടുണ്ട്. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ താന്‍ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു.

”സിനിമ ഞാന്‍ ചെയ്യും. അതിന് അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിങ് സെറ്റില്‍ സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ട് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷനാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകും.?”- സുരേഷ് ഗോപി പറഞ്ഞു. ടൂറിസം, പെട്രോളിയം വകുപ്പിന്റെ ചുമതലയാണ് സുരേഷ് ഗോപിക്ക് നല്‍കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും അത്തരം കാരങ്ങളുണ്ടെന്നും എല്ലാ സമ്പ്രദായത്തിലും ശുദ്ധി വേണമെന്നുമായിരുന്നു പ്രതികരണം.

സുരേഷ് ഗോപി മുഖ്യവേഷത്തിലെത്തുന്ന കുറച്ചു സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിലും സുരേഷ് ഗോപിയാണ് നായകന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments