Monday, December 23, 2024

HomeNewsKeralaമാള്‍ട്ടയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മാള്‍ട്ടയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

spot_img
spot_img

മാള്‍ട്ട: മാള്‍ട്ടയില്‍ കൊല്ലം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര വെണ്ടാര്‍ സ്വദേശി കമലാലയത്തില്‍ ബാലു ഗണേശ് (40) ആണ് അപകടത്തില്‍ മരിച്ചത്. സീബഗ്‌സ് മദീന റോഡില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംറൂണില്‍ താമസിച്ച് വന്നിരുന്ന ബാലുവിനെ സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രക്ഷാപ്രവര്‍ത്തകരാണ് വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

പ്രധാന റോഡില്‍ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ബാലുവിന്റെ ട്രക്കില്‍ ഇടിച്ച ട്രക്കിലെ ഡ്രൈവര്‍ക്ക് പരുക്കേറ്റില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മജിസ്ട്രേറ്റ് ജോ മിഫ്സുദ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ റോഡിന്റെ രണ്ട് പാതകളിലും അപകടത്തെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചതായി ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട അറിയിച്ചു. സെന്റ് ഡൊറോത്തി സ്‌കൂള്‍ റൗണ്ട് എബൗട്ടിന് സമീപമുള്ള തെക്കോട്ടുള്ള റൂട്ട് അടച്ചിരിക്കുന്നു, ഗതാഗതം അറ്റാര്‍ഡിലെ സെന്‍ട്രല്‍ ലിങ്ക് വഴിയും വടക്കോട്ട് സര്‍വീസ് റോഡ് വഴിയും തിരിച്ചുവിടുന്നു. വാഹനമോടിക്കുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments