Sunday, September 8, 2024

HomeNewsKeralaവിസ്മയയുടെ മരണം: കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും

വിസ്മയയുടെ മരണം: കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും

spot_img
spot_img

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍ത്തൃഗൃഹത്തില്‍ ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന ചടയമംഗലം കൈതോട് സ്വദേശി വിസ്മയയെ (24) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

രണ്ടോ മൂന്നോ ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ ഈ മാസം 20 ന് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ 90 ദിവസം പൂര്‍ത്തിയാകും.

ഇതിന് മുമ്പായി ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജാമ്യത്തിനുള്ള അവസരം ഇല്ലാതാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

സ്ത്രീധന പീഡന മരണം, ഗാര്‍ഹികപീഡനം എന്നീ വകുപ്പുകളാണ് മുന്‍ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം അന്തിമവിശകലനത്തിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന് അന്വേഷണ സംഘം കൈമാറി.

കിരണ്‍കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 21ന് പുലര്‍ച്ചെയാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനമായി ലഭിച്ച കാറിന് മൈലേജില്ലാത്തതിനെ സംബന്ധിച്ചും സ്ത്രീധനമായി ലഭിച്ച സ്വര്‍ണവുംപണവും കുറഞ്ഞു പോയെന്നാരോപിച്ചും നിരന്തരമുണ്ടായ വഴക്കും ശാരീരിക മാനസിക പീഡനങ്ങളുമാണ് വിസ്മമയുടെ ആത്മഹത്യയ്ക്കിടയാക്കിയത്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കിരണിനെ സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments