Sunday, September 8, 2024

HomeNewsKeralaനിപ: സമ്പര്‍ക്ക പട്ടികയിലുള്ള 16 പേര്‍ കൂടി നെഗറ്റീവ് ആയി

നിപ: സമ്പര്‍ക്ക പട്ടികയിലുള്ള 16 പേര്‍ കൂടി നെഗറ്റീവ് ആയി

spot_img
spot_img

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്.

265 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. 12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

68 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ നെഗറ്റീവായവരെ കുറച്ച് ദിവസം കൂടി നിരീക്ഷണത്തില്‍ വെക്കും. ശേഷം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിര്‍ത്തിവെച്ച വാക്‌സിനേഷന്‍ നാളെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിപ കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളിലാകും വാക്‌സിനേഷന്‍ നടത്തുക. ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് വവ്വാലുകളുടെ സാമ്പിളുകള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments