Sunday, September 8, 2024

HomeNewsKeralaപുതുപ്പള്ളിയില്‍ പ്രചാരണം അവസാനഘട്ടത്തില്‍; നാളെ കൊട്ടിക്കലാശം

പുതുപ്പള്ളിയില്‍ പ്രചാരണം അവസാനഘട്ടത്തില്‍; നാളെ കൊട്ടിക്കലാശം

spot_img
spot_img

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം . ഇന്നലെ മൂന്നു മുന്നണികളും മണ്ഡലത്തില്‍ അവസാനഘട്ട പര്യടനം ആരംഭിച്ചിരുന്നു.

രണ്ട് മുന്നണികളുടെ കൊട്ടിക്കലാശം പാമ്ബാടിയിലാണ് നിശ്ചയിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് തോമസിന്റെ വാഹന പര്യടനം ഇന്ന് അയര്‍ക്കുന്നം, അകലംകുന്നം പഞ്ചായത്തുകളില്‍ നടക്കുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളെ കാണും. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജനകീയ സംവാദ സദസുകളും മണ്ഡലത്തില്‍ നടക്കും.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്റെ മണ്ഡലത്തിലെ വാഹനപര്യടനത്തിന് ഇന്ന് സമാപനമാവും. അകലംകുന്നം പഞ്ചായത്തില്‍ അവസാന ദിവസ പര്യടനവും നടത്തും. രാവിലെ 8. 30ന് മണ്ണൂര്‍ പള്ളി ജംഗ്ഷനില്‍ ആരംഭിച്ച പര്യടനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6.30ന് മണല്‍ ജംഗ്ഷനില്‍ നടക്കുന്ന പര്യടനത്തിന്റെ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്ന് പ്രചരണത്തിനായി മണ്ഡലത്തില്‍ എത്തുന്ന ശശി തരൂരിന്റെ റോഡ് ഷോ വൈകിട്ട് നാലിന് മണര്‍കാട് മുതല്‍ പാമ്ബാടി വരെ ഉണ്ടാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മീനടത്തും പാമ്ബാടിയിലും പരിപാടികളില്‍ പങ്കെടുക്കും.

വാഹനജാഥയോടെ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ ഇന്നും പ്രചരണത്തിനായി പഞ്ചായത്തുകളില്‍ എത്തും. ലിജിൻ ലാലിന്റെ ഇന്നത്തെ പ്രചാരണത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ നേതൃത്വം നല്‍കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments