Thursday, January 23, 2025

HomeNewsKeralaപുതുപ്പള്ളിയിൽ 66 ശതമാനം കടന്ന് പോളിംഗ്

പുതുപ്പള്ളിയിൽ 66 ശതമാനം കടന്ന് പോളിംഗ്

spot_img
spot_img

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 4 മണിവരെ രേഖപ്പെടുത്തിയത് 66 ശതമാനത്തിലേറെ പോളിംഗ്. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

മികച്ച പോളിംഗ് രാവിലെ മുതൽ ദൃശ്യമായ സാഹചര്യത്തിൽ ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് നടന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർക്കാണ് സമ്മതിദാനാവകാശം ഉള്ളത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments