Sunday, September 8, 2024

HomeNewsKeralaപാസ്പോര്‍ട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ ; വിശദാംശങ്ങള്‍ പങ്കുവെച്ച്‌ കേരളാപൊലീസ്

പാസ്പോര്‍ട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ ; വിശദാംശങ്ങള്‍ പങ്കുവെച്ച്‌ കേരളാപൊലീസ്

spot_img
spot_img

പാസ്പോര്‍ട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങള്‍ പങ്കുവെച്ച്‌ കേരളാപൊലീസ്. കേരള പൊലീസ്‌ വികസിപ്പിച്ച e-vip മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പൊലീസ്‌ വെരിഫിക്കേഷൻ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തില്‍ അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പുതിയ പാസ്പോര്‍ട്ടിനായി പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പൊലീസ്‌ വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക. പാസ്പോര്‍ട്ടിനായി അപേക്ഷകര്‍ നല്‍കിയ വിശദാംശങ്ങളുടെ പരിശോധന പൊലീസ്‌ നടത്തുന്നതിനെയാണ് പൊലീസ്‌ വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് പൊലീസ്‌ പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനല്‍ പശ്ചാത്തലപരിശോധനകളാണ് പൊലീസ്‌ വെരിഫിക്കേഷനില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച്‌ സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പൊലീസ്‌, പാസ്പോര്‍ട്ട് ഓഫീസിലേക്ക് അയയ്ക്കും.

സാധാരണയായി രണ്ടു തരത്തിലാണ് പാസ്പോര്‍ട്ട് അധികൃതര്‍ക്ക് പൊലീസ്‌ റിപ്പോര്‍ട്ട് നല്‍കുന്നത്. റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ. അപേക്ഷകനെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമായതിനാല്‍ പാസ്പോര്‍ട്ട് അനുവദിക്കാമെന്ന ശുപാര്‍ശയാണ് റെക്കമെന്റഡ് റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലമോ ക്രിമിനല്‍ കേസ് വിവരങ്ങളോ വെളിവായാല്‍ നോട്ട് റെക്കമെന്റഡ് റിപ്പോര്‍ട്ട് ആയിരിക്കും പൊലീസ്‌ നല്‍കുക. പാസ്പോര്‍ട്ട് വീണ്ടും അനുവദിക്കുന്നതിനും പൊലീസ്‌ വെരിഫിക്കേഷനുണ്ടാവും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments