Sunday, September 8, 2024

HomeNewsKeralaഇടുക്കി ഡാമിലെ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കടന്നത് ഒറ്റപ്പാലം സ്വദേശി

ഇടുക്കി ഡാമിലെ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കടന്നത് ഒറ്റപ്പാലം സ്വദേശി

spot_img
spot_img

ഇടുക്കി: ഇടുക്കി ഡാമിലെ അതിസുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കടന്നത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് കണ്ടെത്തി.

വിദേശത്തുള്ള യുവാവിനെ നാട്ടിലേക്ക് എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം. ഡാം സന്ദര്‍ശിക്കാന്‍ എത്തിയ പാലക്കാട് സ്വദേശി അകത്ത് പ്രവേശിച്ച്‌ ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടി. ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ താഴുകള്‍ പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവര്‍ത്തികള്‍ മനസ്സിലായത്. തുടര്‍ന്ന് ഇടുക്കി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് കണ്ടെത്തി. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. ഇതിനിടെ ഇയാള്‍ വിദേശത്തേക്ക് പോയി.

പൊലീസിന്റെ കര്‍ശന പരിശോധന മറി കടന്ന് ഇയാള്‍ താഴുകളുമായി അകത്തു കടന്നത് സുരക്ഷ വീഴ്ചയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments