Sunday, September 8, 2024

HomeNewsKeralaകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എ.സി. മൊയ്തീൻ നാളെ ഇ ഡിക്കു മുന്നില്‍ ഹാജരാകും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എ.സി. മൊയ്തീൻ നാളെ ഇ ഡിക്കു മുന്നില്‍ ഹാജരാകും

spot_img
spot_img

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും എം.എല്‍.എയുമായ എ.സി. മൊയ്തീൻ നാളെ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.

ചോദ്യം ചെയ്യുന്നതിനായി ഇ.ഡി രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് ഹാജരാകണമെന്ന് കാണിച്ച്‌ ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു.

സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ അരവിന്ദാക്ഷൻ എന്നിവരും നാളെ ഇ.ഡിക്കു മുന്നില്‍ ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്ബത്തിക ഇടപാടിനെ കുറിച്ചാണ് ഇവരെ ചോദ്യം ചെയ്യുക.

അതിനിടെ, നാളെ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും എ.സി. മൊയ്തീൻ വ്യക്തമാക്കി. അതേസമയം ഇനിയും ഇ.ഡിക്കു മുന്നില്‍ ഹാജരായില്ലെങ്കില്‍ ഒളിച്ചോടിയെന്നു പറയുമെന്നും മൊയ്തീൻ ചൂണ്ടിക്കാട്ടി. 10 വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനാണ് ഇ.ഡി എ.സി. മൊയ്തീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കരുവന്നൂര്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണ് മുന്‍ എം.പി പി.കെ. ബിജുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments