Sunday, September 8, 2024

HomeNewsKeralaപത്താം ക്ലാസുകാരൻ കാറിടിച്ച്‌ മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു

പത്താം ക്ലാസുകാരൻ കാറിടിച്ച്‌ മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു

spot_img
spot_img

പത്താം ക്ലാസുകാരൻ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കാട്ടാക്കട പൂവച്ചലില്‍ ആയിരുന്നു സംഭവം.

വാഹനമോടിച്ച പ്രിയരഞ്ജനെ പ്രതിയാക്കിയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 302ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ നരഹത്യക്കാണ് കേസ് എടുത്തിരുന്നത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ 31നാണ് ആദിശേഖര്‍ വാഹനമിടിച്ച്‌ മരിച്ചത്. സിസിടിവി ദൃശ്യം പുറത്തു വന്നതോടെ പൊലീസ് നരഹത്യക്ക് കേസെടുക്കുകയായിരുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രിയര‍ഞ്ജൻ, ഓണം പ്രമാണിച്ചാണ് നാട്ടില്‍ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ക്ഷേത്ര മതിലില്‍ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments