Friday, November 22, 2024

HomeNewsKeralaപുരാവസ്തു തട്ടിപ്പു കേസ്; സുധാകരനെ വീണ്ടും ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പു കേസ്; സുധാകരനെ വീണ്ടും ചോദ്യം ചെയ്യും

spot_img
spot_img

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്ബത്തിക തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി നാളെ ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെ 11-ന് ഹാജരാകുമെന്ന് സുധാകരന്‍ അറിയിച്ചു.

കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇഡി സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്ന് ഒമ്ബത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കിയെന്നും ഉത്തരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തൃപ്തരാണെന്നും സുധാകരന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിന്റെ ഭാഗമായാണ് നാളെ ഹാജരാകാന്‍ സുധാകരന് ഇഡി നോട്ടീസ് നല്‍കിയത്.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വച്ച്‌ സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments