Sunday, September 8, 2024

HomeNewsKeralaതിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; സ്റ്റേയില്ല

തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; സ്റ്റേയില്ല

spot_img
spot_img

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ കെ ബാബു വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് തുടരും.

ഹൈക്കോടതിയിലെ ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.


സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നടപടികളുമായി ഹൈക്കോടതിക്ക് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ ബാബുവിന്റെ ഹര്‍ജി അപ്രസക്തമായി.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 992 വോട്ടിനാണ് എം സ്വരാജിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുതല്‍ ശബരിമല വിഷയത്തില്‍ മതചിഹ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ ബാബുവിന്റെ പ്രചാരണമെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയിലെ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments