Sunday, September 8, 2024

HomeNewsKeralaകേരളം ഉള്‍പ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് പഠനറിപ്പോര്‍ട്ട്

കേരളം ഉള്‍പ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് പഠനറിപ്പോര്‍ട്ട്

spot_img
spot_img

കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് രണ്ടുപേര്‍ മരിച്ചത് നിപ്പാ ബാധിച്ചാണ്. ചികിത്സയിലുള്ള രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയിലെ വൈറോളജി ലാബില്‍ നിന്ന് ലഭിച്ചതോടെയാണ് നിപ്പാ സ്ഥിരീകരിച്ചത്. 168 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

കേരളത്തില്‍ നിപ്പാ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, സ്ഥിരീകരണം കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

നേരത്തെ കോഴിക്കോട് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പടരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍,ഐ.സി.എം.ആറിെൻറ നേതൃത്വത്തില്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലൈ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഐ.സി.എം.ആര്‍ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസ്സം, മേഘാലയ അതുപോലെ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞ ഡോ.പ്രജ്ഞാ യാദവ് പറഞ്ഞു.

എന്നാല്‍, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗ്ര എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിന്നും എടുത്ത സാമ്ബിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുന്‍പ് കേരളം, അസ്സം, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പഴം തീനി വവ്വാലുകളില്‍ നിപ്പയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മനുഷ്യരില്‍ മാരകമായ ശ്വാസകോശ, മസ്തിഷ്ക അണുബാധയ്ക്ക് കാരണമാകുന്ന , മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേയ്ക്ക് പകരുന്ന വൈറസാണ് നിപ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments