Sunday, September 8, 2024

HomeNewsKeralaമന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചയ്ക്ക് പിന്നില്‍ ചില കേന്ദ്രങ്ങളെന്ന് ആന്റണി രാജു

മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചയ്ക്ക് പിന്നില്‍ ചില കേന്ദ്രങ്ങളെന്ന് ആന്റണി രാജു

spot_img
spot_img

തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് മന്ത്രി ആന്റണി രാജു.

ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ മാധ്യമസൃഷ്ടി മാത്രമല്ലെന്നും പിന്നില്‍ മറ്റു ചിലകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”കരുത്തുറ്റ മുന്നണിയാണ് എല്‍ഡിഎഫ്. ഇടതുമുന്നണിയില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാൻ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം പുനഃസംഘടന ചര്‍ച്ച ചെയ്യുമെന്നു കരുതുന്നില്ല. ഇനിയും രണ്ടു മാസത്തെ സമയമുണ്ട്. കൃത്യമായ തീരുമാനം എല്‍ഡിഎഫ് എടുക്കും.’ – മന്ത്രി വ്യക്തമാക്കി.

താൻ മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്ന ഒരാളല്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാനം ആര്‍ക്കും സ്ഥിരമായി ഉള്ളതല്ല. മന്ത്രിയായിരിക്കുന്ന കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ജനാഭിലാഷം മാനിച്ച്‌ പരമാവധി നന്നായി പ്രവര്‍ത്തിക്കുകയാണു പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായത് ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ തീരുമാന പ്രകാരമല്ലെന്നും താൻ ഒരു സമുദായത്തിന്റെയും മന്ത്രിയല്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments