രാഹുല്‍ ഗാന്ധി 2024ലും വയനാട്ടില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ്.
2019 ല്‍ കേരളത്തില്‍ 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും രാഹുല്‍ഗാന്ധി വീണ്ടും മത്സരിച്ചാല്‍ കേരളത്തില്‍ 20 സീറ്റും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി- പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള 50% സംവരണം സംസ്ഥാന തലങ്ങളിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തവണയും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പക്കല്‍ ഉണ്ട്. വിജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ വേര്‍തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ ഏകോപിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.