Sunday, September 8, 2024

HomeNewsKeralaദേവസ്വം മന്ത്രിയുടെ പ്രസ്താവനക്കെതിരെ യോഗക്ഷേമ സഭ

ദേവസ്വം മന്ത്രിയുടെ പ്രസ്താവനക്കെതിരെ യോഗക്ഷേമ സഭ

spot_img
spot_img

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി അധിക്ഷേപം നേരിട്ടുവന്ന പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന ഏറെ ദുഃഖകരമെന്നും ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടന്നതെന്നും അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. പഴയ സംഭവങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്നും അക്കീരമണ്‍ ആരോപിച്ചു.

ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തെത്തിയിരുന്നു. ശുദ്ധി പാലിക്കുന്നത് ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും അഖില കേരള തന്ത്രി സമാജം പ്രതികരിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments