Sunday, September 8, 2024

HomeNewsKeralaമാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം

മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം

spot_img
spot_img

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 1988ലെ അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി. ചിഫ് സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.

കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് അനുവദിച്ചിരുന്നു. റിസോര്‍ട്ടിന് ഹോം സ്റ്റേ ലൈസന്‍സാണ് നല്‍കിയിരിക്കുന്നത്.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അതിശക്തമായ ആരോപണങ്ങളുമായി മാത്യു കുഴല്‍ നാടന്‍ രംഗത്തെത്തിയിരുന്നു.

ഇതേ സമയം ‘ഏതൊരു അന്വേഷണത്തെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാ’മെന്നാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞത്.

കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താന്‍സ് റിസോര്‍ട്ടിന് കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പഞ്ചായത്ത് ഹോം സ്റ്റേ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments