Sunday, September 8, 2024

HomeNewsKeralaമരുന്ന് നിറയ്ക്കാതെ പിഞ്ചു കുഞ്ഞിന് കുത്തിവെപ്പ്; രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ

മരുന്ന് നിറയ്ക്കാതെ പിഞ്ചു കുഞ്ഞിന് കുത്തിവെപ്പ്; രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ

spot_img
spot_img

കൊല്ലത്ത് മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പെടുത്ത സംഭവത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് സസ്പെൻഷൻ.

കൊല്ലം കുണ്ടറയില്‍ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്സുമാരായ എസ്.ഷീബ, ഡി.ലൂര്‍ദ് എന്നിവരെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

വെള്ളിമണ്‍ സ്വദേശികളായ വിഷ്ണുപ്രസാദ്- ശ്രീലക്ഷ്മി ദമ്ബതികളുടെ രണ്ടര മാസം പ്രായമായ കുഞ്ഞിനാണ് മരുന്ന് നിറയ്ക്കാതെ കുത്തിവെപ്പ് എടുത്തത്. കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments